Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GentlemanSpymaster

'റോ' സ്ഥാപകൻ ​ആർ.എൻ. കാവോയുടെ ജീ​വി​തം വെള്ളിത്തിരയിലേക്ക്

​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ 'റോ'​യു​ടെ സ്ഥാ​പ​ക​നും ആ​ദ്യ മേ​ധാ​വി​യു​മാ​യ രാ​മേ​ശ്വ​ർ നാ​ഥ് കാ​വോ​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​കുന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ധ​ർമ പ്രൊ​ഡ​ക്ഷ​ൻ​സ്. ക​ര​ൺ ജോ​ഹ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സും ലി​യോ മീ​ഡി​യ ക​ള​ക്‌ടീ​വും ചേ​ർ​ന്നാ​ണു ചി​ത്രം ബി​ഗ് സ്‌​ക്രീ​നി​ൽ എ​ത്തി​ക്കു​ന്ന​ത്. 2028 ഓ​ഗ​സ്റ്റ് 11-ന് ​ ആഗോളതലത്തിൽ റിലീസ് ചെയ്യാനാണു നിർമാതാക്കളുടെ തീരുമാനം‌‌.

നി​തി​ൻ എ. ​ഗോ​ഖ​ലെ എ​ഴു​തി​യ 'ജെന്‍റി​ൽ​മാ​ൻ സ്പൈ​മാ​സ്റ്റ​ർ' എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണു ​ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. 'റോ'​യു​ടെ സ്ഥാ​പ​കദി​ന​മായ സെ​പ്റ്റം​ബ​ർ 21-നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നി​ർമാ​താ​ക്ക​ൾ ന​ട​ത്തി​യ​ത്. ഏ​ജ​ൻ​സി രൂ​പീ​കൃ​ത​മാ​യ​തിന്‍റെ 60-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 2028-ൽ ​ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. 1955 മു​ത​ൽ 1971 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​വും 'റോ'​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും, 1971-ലെ ​ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ലെ ആ​ദ്യ സു​പ്ര​ധാ​ന ദൗ​ത്യ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം.

വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചി​ത്ര​ത്തി​ന്‍റെ സംവിധായകൻ, താരങ്ങൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Latest News

Corehub Up